യുഎഇ സ്ഥാനപതിയെ മുഖ്യമന്ത്രി കണ്ടു
11:48 PM Jan 11, 2020 | Deepika.com
ന്യൂഡൽഹി: യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അൽബാനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന 126 രാജ്യങ്ങൾ പങ്കെടുക്കുന്ന ഗ്ലോബൽ എക്സ്പോയിൽ പങ്കെടുക്കാൻ അദ്ദേഹം മുഖ്യമന്ത്രിയെ ക്ഷണിച്ചു. യുഎഇ മലയാളികൾക്ക് രണ്ടാം വീടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ സഹകരണവും സ്നേഹവും യുഎഇ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നതായി സ്ഥാനപതി പറഞ്ഞു.