കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ എസ്യുവിയായ ഹാരിയർ നിരത്തിലിറങ്ങി ഒരു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് "#വൺ വിത്ത് മൈ ഹാരിയർ' കാമ്പയിൻ പ്രഖ്യാപിച്ചു.
കാമ്പയിനിലൂടെ മികച്ച ആനുകൂല്യങ്ങൾ സ്വന്തമാക്കാം. കാമ്പയിന്റെ ഭാഗമായി എല്ലാ ഹാരിയർ ഉപഭോക്താക്കൾക്കും ഹാരിയറുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു വ്യക്തിഗത ബാഡ്ജ് ലഭിക്കും. എക്സ്ക്ലൂസീവ് സ്കഫ് പ്ലേറ്റുകൾ, ഒരു കോംപ്ലിമെന്ററി വാഷ് & വാക്വം ക്ലീൻ, 40 പോയിന്റ് പ്രത്യേക ചെക്ക്അപ്പ് എന്നിവയും ലഭിക്കും.
ഹാരിയർ സർവീസ് ഗോൾഡ് ക്ലബ്ബിലേക്ക് അംഗത്വം ലഭിക്കുന്ന ഉടമകൾക്ക് രണ്ടു വർഷത്തിനുള്ളിൽ 8,400 രൂപ വരെ വിലക്കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും. ഹാരിയർ വാങ്ങാൻ റഫർ ചെയ്യുന്ന ഓരോ ഉപഭോക്താവിനും 5,000 രൂപ വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് വൗച്ചറുകളും കന്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനുവരി ഒന്പത് മുതൽ 19 വരെയാണ് കാമ്പയിൻ.
വൺ വിത്ത് മൈ ഹാരിയറുമായി ടാറ്റ മോട്ടോഴ്സ്
11:48 PM Jan 11, 2020 | Deepika.com