സിംഗപ്പൂർ: ഇന്ത്യയുടെ വളർച്ച അഞ്ചു ശതമാനമായി കുറയുമെന്നു സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കിംഗ് ഗ്രൂപ്പ്. നേരത്തേ 5.5 ശതമാനം ആയിരുന്നു പ്രതീക്ഷ.
ധനകാര്യമേഖലയിലെ പ്രശ്നങ്ങൾ ഇന്ത്യയുടെ വളർച്ചയെ സാരമായി ബാധിച്ചെന്നു ഡിബിഎസ് വിലയിരുത്തി. 2020-ൽ വളർച്ചത്തോത് ഉയരാൻ തുടങ്ങുകയേ ഉള്ളൂ. 2020-21-ൽ 5.8 ശതമാനം വളർച്ചയാണു ഡിബിഎസ് പ്രതീക്ഷിക്കുന്നത്.
മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസസ് 2019 കലണ്ടർ വർഷം ഇന്ത്യയുടെ വളർച്ച 5.6 ശതമാനമായിരിക്കുമെന്നു പ്രവചിച്ചു. 2020-ൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 2018-ൽ ഇന്ത്യ 7.4 ശതമാനം വളർന്നതാണ്. തൊഴിൽ വർധിക്കാത്തതിനാൽ ജനങ്ങൾ പണം ചെലവഴിക്കുന്നതു കുറഞ്ഞെന്നു മൂഡീസ് വിലയിരുത്തി.
5 % വളർച്ചയേ ഉണ്ടാകൂ: ഡിബിഎസ്
12:16 AM Dec 14, 2019 | Deepika.com