കൊച്ചി: ഗോ എയർ സൗദി അറേബ്യയിലെ ദമാമിലേക്കു കണ്ണൂരിൽനിന്നു പുതിയ സർവീസ് പ്രഖ്യാപിച്ചു. ഉദ്ഘാടന ഫ്ളൈറ്റ് 19നു കണ്ണൂരിൽനിന്നു പറന്നുയരും. സൗദിയിലേക്കുള്ള ഗോ എയറിന്റെ ആദ്യ സർവീസാണിത്. കന്പനിയുടെ ഗൾഫിലേക്കുള്ള അഞ്ചാമത്തെതും അന്താരാഷ്ട്ര റൂട്ടിലെ ഒന്പതാമത്തെതും ഡെസ്റ്റിനേഷനുമാണ്.
തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ നാലു ദിവസമാണ് കണ്ണൂർ-ദമാം-കണ്ണൂർ ഫ്ളൈറ്റുകളുണ്ടാവുക. എല്ലാമുൾപ്പെട്ട ഉദ്ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന് 18,981 രൂപയാണ് ഗോഎയർ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള നാലാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ജി 8 59 ഫ്ളൈറ്റ് കണ്ണൂരിൽനിന്ന് രാവിലെ 6.30ന് പുറപ്പെട്ട് ദമാമിൽ അവിടത്തെ സമയമായ രാവിലെ 8.55ന് എത്തിച്ചേരും. ജി 8 60 ദമാമിൽനിന്ന് രാവിലെ 9.55ന് പുറപ്പെട്ടു കണ്ണൂരിൽ വൈകുന്നേരം അഞ്ചിന് എത്തും.
ഗോ എയറിന്റെ കണ്ണൂർ- ദമാം സർവീസ് 19 മുതൽ
12:08 AM Dec 14, 2019 | Deepika.com