കൊച്ചി: നിസാൻ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വില വർധന പ്രഖ്യാപിച്ചു. പുതുക്കിയ വില 2020 ജനുവരി മുതൽ നിസാൻ, ഡാറ്റ്സണ്‍ എന്നിവയുടെ എല്ലാ മോഡലുകളിലും ബാധകമാകും.
നിലവിലെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളിലും ചെലവുകൾ വർധിക്കുന്നതുമൂലവുമാണ് എല്ലാ നിസാൻ, ഡാറ്റ്സണ്‍ മോഡലുകളുടെയും വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നിസാൻ വാഹനങ്ങൾക്ക് ജനുവരി മുതൽ വില കൂടും
12:01 AM Dec 13, 2019 | Deepika.com