കൊച്ചി: ജനപങ്കാളിത്തം ഉറപ്പാക്കാൻ ഡിസൈൻ രംഗത്ത് ജനാധിപത്യസ്വഭാവം കൊണ്ടുവരണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ ഉച്ചകോടിയായ കൊച്ചി ഡിസൈൻ വീക്കിന്റെ ഉദ്ഘാടനം ബോൾഗാട്ടി പാലസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡിസൈനിന്റെ പ്രാഥമിക ഉപഭോക്താക്കൾ പൊതുജനങ്ങളാണ്. ജനങ്ങളുടെ പങ്കാളിത്തംകൂടി ഡിസൈനിൽ കൊണ്ടുവന്നാൽ മാത്രമേ അതിൽ പൂർണതയുണ്ടാവൂ. തന്റെ നിയോജക മണ്ഡലമായ പൊന്നാനിയിൽ പാലം പണിത സമയത്ത് കേവലം ആർക്കിടെക്ടുകളുടെ മാത്രമല്ല, അതിന്റെ ഗുണഭോക്താക്കളാകുന്ന എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഐടി ഉന്നതാധികാര സമിതി അധ്യക്ഷൻ എസ്.ഡി. ഷിബുലാൽ, ഐടി സെക്രട്ടറി എം.ശിവശങ്കർ, ഉച്ചകോടിയുടെ സ്പെഷൽ ഓഫീസർ അരുണ്‍ ബാലചന്ദ്രൻ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ഐടി പാർക്ക്സ് കേരള സിഇഒ പി.എം. ശശി, അസെറ്റ് ഹോംസ് എംഡി വി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഡിസൈൻ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം: സ്പീക്കർ
12:01 AM Dec 13, 2019 | Deepika.com