കൊച്ചി: ഫര്‍ണീച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന് (എഫ്യുഎംഎംഎ) സംഘടിപ്പിക്കുന്ന ഫിഫെക്സ് എക്സിബിഷന് (എഫ്യുഎംഎംഎ ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ എക്സിബിഷന്) നാളെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ തുടക്കമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 ന് സന്ദര്‍ശകര്‍ക്ക് പ്രവേശന പാസ് നല്കി തുടക്കം കുറിക്കും. 16 വരെ നടക്കുന്ന എക്സിബിഷന്റെ ഔദ്യേഗിക ഉദ്ഘാടനം 15ന് രാവിലെ 11 ന് മന്ത്രി ഇ.പി.ജയരാജന് നിര്‍വഹിക്കും. കേരളത്തിലെ ചെറുതും വലുതുമായ ഫര്‍ണീച്ചര്‍ നിര്‍മാതാക്കള്‍ക്കു പുറമേ മറ്റ് സംസ്ഥാനങ്ങളിലെയും ചൈന, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ബര്‍മ എന്നീ രാജ്യങ്ങളിലെയും ഫര്‍ണീച്ചര്‍ നിര്‍മാതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 680 സ്റ്റാളുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ എക്സിബിഷനാണിതെന്ന് സംഘാടകർ അവകാശപ്പെട്ടു.
ഫിഫെക്സ് എക്സിബിഷന് നാളെ മുതല്‍ അങ്കമാലിയില്‍
12:01 AM Dec 13, 2019 | Deepika.com