അസാപ്പുമായി കൈകോർത്ത് ടിസിഎസ് ഇയോണ്‍
01:08 AM Dec 12, 2019 | Deepika.com
കൊച്ചി: പ്രമുഖ ആഗോള ഐടി സർവീസസ് കണ്‍സൾട്ടിംഗ് ബിസിനസ് സൊല്യൂഷൻസ് സ്ഥാപനമായ ടാറ്റ കണ്‍സൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) യൂണിറ്റായ ടിസിഎസ് ഇയോണ്‍, കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമുമായി (അസാപ്) കൈകോർക്കുന്നു. കൗണ്‍സലിംഗ്, ലേണിംഗ് കണ്ടന്റ്, സർട്ടിഫിക്കേഷൻ, ലിങ്കേജ് എന്നിങ്ങനെ കോർപറേറ്റ് രംഗത്ത് തൊഴിൽ ലഭിക്കുന്നതിന് അവസരം ലഭിക്കുന്ന രീതിയിലുള്ള പഠനരീതികൾ ടിസിഎസ് ഇയോണ്‍ രൂപപ്പെടുത്തിയിട്ടുണ്ട്.