കൊച്ചി: ടൈറ്റൻ കന്പനിയിൽനിന്നുള്ള പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്കിന്റെ പെർഫ്യൂമുകൾ വിപണിയിലെത്തി.
മുംബൈയിൽ നടന്ന ചടങ്ങിൽ യുവതാരം അനന്യ പാണ്ഡെ, ടൈറ്റൻ കന്പനി ലിമിറ്റഡ് ഫ്രാഗ്രൻഡ് ആൻഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനീഷ് ഗുപ്ത എന്നിവർ ചേർന്ന് ഫാസ്റ്റ്ട്രാക്ക് പെർഫ്യൂമുകൾ പുറത്തിറക്കി.
ചടങ്ങിൽ അനന്യയെ ഫാസ്റ്റ്ട്രാക്കിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ട്രാൻസ്, ബീറ്റ് ആൻഡ് പൾസ് എന്നിവയ്ക്കു 100 മില്ലിലിറ്ററിന് 845 രൂപയും സോളോയ്ക്ക് 995 രൂപയുമാണു വില.
ഫാസ്റ്റ്ട്രാക്ക് പെർഫ്യൂമുകൾ വിപണിയിൽ
12:01 AM Dec 11, 2019 | Deepika.com