കൊച്ചി: സൗത്ത് ഇന്ത്യൻ ഗാർമെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ വസ്ത്രമേള സിഗ്മ 2020 മാർച്ച് രണ്ടു മുതൽ നാലു വരെ കൊച്ചിയിൽ നടക്കും. പരിപാടിക്കു മുന്നോടിയായി ലോഗോ, ബ്രാൻഡ്, വെബ്സൈറ്റ് എന്നിവയുടെ പ്രകാശനം ഹോട്ടൽ മാരിയറ്റിൽ നടന്നു. ശീമാട്ടി സിഇഒ ബീന കണ്ണൻ ലോഗോ പ്രകാശനം ചെയ്തു.
സിഗ്മ പ്രസിഡന്റ് ടി.ഷെജു. ജോയിന്റ് സെക്രട്ടറിയും ഇവന്റ് കോ-ഓർഡിനേറ്ററുമായ അബ്ബാസ് അദ്ധറ, വൈസ് പ്രസിഡന്റ് ഷറഫ് ജലാൽ, പി.എ. മാഹിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേളയിൽ ആയിരത്തിലധികം കച്ചവടക്കാരും വിതരണക്കാരും ഡിസൈനർമാരും പങ്കെടുക്കും. മേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.sigmaindia.orgൽ ലഭ്യമാണ്.
സിഗ്മ ദേശീയ വസ്ത്രമേള ലോഗോ പ്രകാശം ചെയ്തു
11:32 PM Dec 09, 2019 | Deepika.com