എസ്ബിഐ പലിശനിരക്ക് വീണ്ടും കുറച്ചു
11:32 PM Dec 09, 2019 | Deepika.com
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎെ ഒരു വർഷക്കാലാവധിയിലുള്ള വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള പലിശനിരക്കിലാണ് 10 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പലിശനിരക്ക് എട്ടു ശതമാനത്തിൽനിന്ന് 7.90 ശതമാനമായി. ഇന്നു മുതൽ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും ബാങ്ക് അറിയിച്ചു. തുടർച്ചയായി ഇത് എട്ടാം തവണയാണ് എസ്ബിഎെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള പലിശനിരക്കിൽ കുറവ് വരുത്തുന്നത്.