ന്യൂഡൽഹി: അടുത്ത ബജറ്റിൽ ആദായനികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന സൂചന നൽകി ധനമന്ത്രി നിർമല സീതാരാമൻ. ആദായനികുതിയിൽ ഇളവ് നല്കുന്നതു സർക്കാരിന്റെ പരിഗണനയിലുള്ള കാര്യമാണെന്നു മന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പറഞ്ഞു. എപ്പോഴാകും അതെന്നു ചോദിച്ചതിനു ബജറ്റ് വരെ കാത്തിരിക്കാൻ മറുപടി നൽകി. ഫെബ്രുവരി ആദ്യമാണു ബജറ്റവതരണം.
സന്പദ്ഘടനയിലെ മുരടിപ്പ് മാറ്റാൻ കന്പനികളുടെ നികുതി സെപ്റ്റംബറിൽ കുറച്ചിരുന്നു. 1.45 ലക്ഷം കോടി രൂപയുടെ ഇളവാണു കന്പനികൾക്കനുവദിച്ചത്. ജനങ്ങളുടെ ഉപഭോഗം വർധിപ്പിക്കാൻ വ്യക്തികളുടെ ആദായനികുതി കുറയ്ക്കണമെന്നു പലകോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.
ആദായനികുതി കുറച്ചേക്കും എന്നു ധനമന്ത്രി
11:55 PM Dec 07, 2019 | Deepika.com