കൊച്ചി: ശൈത്യകാലം പ്രമാണിച്ച് കൊച്ചിയിൽനിന്ന് പുതിയ 2 വിമാന സർവീസുകൾകൂടി ഗോ എയർ ആരംഭിച്ചു. വാരണസി, ഇൻഡോർ എന്നീ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിട്ടുമുണ്ട്. നിലവിലുള്ളതിനു പുറമേ ആറ് പുതിയ കണക്ഷൻ ഫ്ളൈറ്റുകൾ ഗോ എയർ ലഭ്യമാക്കി. ബംഗളൂരു- കൊച്ചി, കൊച്ചി-ഹൈദരാബാദ്, ഡൽഹി - വാരണസി, അഹമ്മദാബാദ് -വാരണസി, ഡൽഹി-ഇൻഡോർ, അഹമ്മദാബാദ് - ഇൻഡോർ എന്നിവയാണവ.
പുതിയ സേവനങ്ങൾ ഈ മാസം 20 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ബിസിനസ്, ഉല്ലാസ യാത്രക്കാരെ ഉദ്ദേശിച്ച് ബംഗളൂരുവിൽനിന്നു കൊച്ചിയിലേക്കു പുതിയ സർവീസുണ്ട്. ഇതിനായുള്ള ജി 8-404 വിമാനം ബംഗളൂരുവിൽനിന്ന് വൈകുന്നേരം 5.45 ന് പുറപ്പെട്ട് 7.05 ന് കൊച്ചിയിലെത്തും.
കൊച്ചിയിൽനിന്നു രാത്രി 11.45 ന് പുറപ്പെടുന്ന ജി 8-510 വിമാനം 12 ന് ബംഗളൂരുവിൽ ഇറങ്ങും. കൊച്ചിയിൽനിന്നു ഹൈദരാബാദിലേക്കും പുതിയ സർവീസുണ്ട്.
ഗോ എയറിനു കൊച്ചിയിൽനിന്ന് പുതിയ രണ്ടു സർവീസുകൾ
11:55 PM Dec 07, 2019 | Deepika.com