കൊച്ചി: നവീകരിച്ചതും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതുമായ ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു സെന്‍ട്രല്‍ ടാക്സ്-എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്. ഉദയ് ഭാസ്കര്‍. പുതുക്കിയ ജിഎസ്ടി ഫോമുകളെക്കുറിച്ചും പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ട്രെയിനിംഗ് ലഭിച്ചവരില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ടാക്സ് കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ച അഭിപ്രായം തേടല്‍ ദിനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുള്ള 3.8 ലക്ഷത്തില്‍പരം സ്ഥാപനങ്ങളാണുള്ളത്. 2020 ഏപ്രിലിനു മുമ്പായി പുതുക്കിയ പോര്‍ട്ടലിന്റെയും ഫോമുകളുടെയും ഉപയോഗക്രമം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള ട്രെയിനിംഗ് വരുംദിവസങ്ങളിലും സംഘടിപ്പിക്കുമെന്നു പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. സൂപ്രണ്ട് അന്റോണിയോ നെറ്റിക്കാടന്, ഇന്‍സ്പെക്ടര്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ സംശയ നിവാരണം നടത്തി. ജോയിന്റ് കമ്മീഷണര്‍ രാജേശ്വരി ആര്. നായര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
പുതുക്കിയ ജിഎസ്ടി ഫോം 2020 ഏപ്രില്‍ ഒന്നു മുതല്‍
11:55 PM Dec 07, 2019 | Deepika.com