കൊച്ചി: ആഗോള പ്ലാറ്റിനം വിപണന സംഘടനയായ പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (പിജിഐ) പ്ലാറ്റിനം ഡേയ്സ് ഓഫ് ലൗ പരന്പരയിൽ ഗ്രേറ്റർ റ്റുഗദർ എന്ന പേരിൽ പ്ലാറ്റിനം ലൗ ബാൻഡുകൾ വിപണിയിലിറക്കി. സോ ഡിഫറന്റ് ആൻഡ് സോ ഇൻ ലൗ, ട്വിൻ സോൾസ് ഇൻ ലൗ, ദി സർക്കിൾ ഓഫ് ലൗ എന്നീ മൂന്ന് ഇതിവൃത്തങ്ങളിലുള്ളതാണ് ലൗ ബാൻഡുകൾ. രാജ്യത്തെ എല്ലാ പ്രമുഖ ജ്വല്ലറി ഷോപ്പുകളിലും വിൽപനയ്ക്കെത്തിയിരിക്കുന്ന ഇവയുടെ വിലനിലവാരം 45,000 രൂപയിൽ ആരംഭിക്കുന്നു.
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി പിജിഐക്കു കീഴിലുള്ള പ്ലാറ്റിനം ഗിൽഡ് ഇന്ത്യ നടപ്പാക്കുന്ന ക്വാളിറ്റി അഷ്വറൻസ് സ്കീം ഓഡിറ്റു ചെയ്യുന്നതിനായി ട്രസ്റ്റ് എവർ അഷ്വറൻസ് സർവീസസ് എന്ന സ്ഥാപനത്തെ നിയമിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ എവിടെനിന്നു വാങ്ങുന്ന അംഗീകൃത പ്ലാറ്റിനം ആഭരണങ്ങൾക്കൊപ്പവും ക്വാളിറ്റി അഷ്വറൻസ് കാർഡും ആഭരണത്തിനുള്ളിൽ പിടി 950 എന്ന പരിശുദ്ധിമുദ്രയും ഈ സ്കീമിൽ ലഭിക്കും.
പ്ലാറ്റിനം ലൗ ബാൻഡുകളുമായി പ്ലാറ്റിനം ഗിൽഡ്
11:55 PM Dec 07, 2019 | Deepika.com