കേരള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അഥോറിറ്റിക്കു തുടക്കം
11:42 PM Dec 06, 2019 | Deepika.com
കൊച്ചി: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിയന്ത്രണത്തിനായുള്ള കേരള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അഥോറിറ്റി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ചു. പി.എച്ച്. കുര്യൻ ചെയർമാനും പ്രീത മേനോൻ അംഗവുമായുള്ള അഥോറിറ്റി ഓഫീസ് പ്രവർത്തിക്കുന്നതു നന്ദൻകോട് സ്വരാജ് ഭവനിലാണ്.