ഇന്ധനസെൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ്
11:49 PM Dec 05, 2019 | Deepika.com
കൊച്ചി: ഇന്ത്യയിൽ ഇന്ധനസെൽ (വൈദ്യുതി നേരിട്ട് ഉത്പാദിപ്പിക്കാവുന്ന ബാറ്ററികൾ) ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഇതിനായുള്ള പ്രായോഗികതാ പഠനം ഹ്യുണ്ടായ് ആരംഭിച്ചുകഴിഞ്ഞു. ഓട്ടോമൊബൈൽ രീതികളെത്തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ളതാകും ഹ്യുണ്ടായിയുടെ ഇന്ധനസെൽ ഇലക്ട്രിക് വാഹനങ്ങളെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.