കൊച്ചി: ഐടിസി ഫുഡ്സിന്റെ പ്രമുഖ ബിസ്കറ്റ് ബ്രാന്‍ഡുകളിലൊന്നായ സണ്‍ഫീസ്റ്റ്, അഞ്ച് പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് ബിസ്കറ്റ് വിപണിയിലിറക്കി. തുളസി, ഇഞ്ചി, ഏലം, അശ്വഗന്ധം, ഇരട്ടിമധുരം എന്നിവയാല്‍ സമ്പുഷ്ടമായ ആദ്യ ബിസ്കറ്റാണ് സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ്.
ഈ സവിശേഷ ചേരുവകളുടെ സന്തുലനമാണ് ഓരോ സണ്‍ഫീസ്റ്റ് മാരീ ബിസ്കറ്റെന്നും ഇതിന്റെ അതുല്യമായ സ്വാദ് എന്നത്തെയും ചായയെ കൂടുതല്‍ ആസ്വാദ്യകരമായ അനുഭവമാക്കുമെന്നും ഐടിസി ബിസ്കറ്റ്സ് ആന്‍ഡ് കേക്ക്സ് സിഇഒ അലി ഹാരിസ് ഷെറെ പറഞ്ഞു.
75 ഗ്രാം പാക്കിന് 10 രൂപയും 250 ഗ്രാമിന്റേതിന് 30 രൂപയുമാണ് ചില്ലറ വില്പനവില.
സണ്‍ഫീസ്റ്റ് വേദ മാരീലൈറ്റ് ബിസ്കറ്റുകള്‍ വിപണിയില്‍
11:49 PM Dec 05, 2019 | Deepika.com