മുഷാറഫിന്റെ കേസിൽ വിധി 17ന്
11:48 PM Dec 05, 2019 | Deepika.com
ഇസ്ലാമാബാദ്: മുൻ പാക് സൈന്യാധിപൻ പർവേസ് മുഷാറഫിനെതിരേയുള്ള രാജ്യദ്രോഹക്കേസിൽ ഈ മാസം 17നു വിധി പറയുമെന്നു സ്പെഷൽ കോടതി അറിയിച്ചു. നവംബർ 28നു പ്രസ്താവിക്കാനിരുന്ന വിധി ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നു നീട്ടിവയ്ക്കുകയായിരുന്നു. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.