കോളജിനു തീപിടിച്ചു; 14 പേരെ കാണാതായി
11:48 PM Dec 05, 2019 | Deepika.com
കീവ്: യുക്രെയിനിലെ ഒഡേസ നഗരത്തിൽ ബുധനാഴ്ച കോളജ് കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ പതിനാറുകാരി മരിച്ചു. പതിന്നാലു പേരെ കാണാതായിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഇവർക്കുവേണ്ടി അന്വേഷണം തുടരുകയാണ്. പരിക്കേറ്റ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചതായി ഒഡേസ മേയർ അറിയിച്ചു.