പാരീസ്: പ്രമുഖ സാഹിത്യകാരൻ മിലൻ കുന്ദേരയ്ക്ക് ചെക് പൗരത്വം തിരിച്ചുകിട്ടി. കമ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയിലെ മുൻ പ്രസിഡന്റ് ഗുസ്താവ് ഹുസാക്കിനെ വിമർശിച്ചതിന്റെ പേരിൽ നാലു പതിറ്റാണ്ട് മുന്പ് പൗരത്വം റദ്ദാക്കപ്പെടുകയായിരുന്നു. കുന്ദേരയുടെ പുസ്തകങ്ങളും നിരോധിക്കപ്പെട്ടു. 1975ൽ സ്വരാജ്യം വിട്ട കുന്ദേര പാരീസിൽ അഭയം തേടുകയും ഫ്രഞ്ച് പൗരത്വം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിനിപ്പോൾ 90 വയസുണ്ട്.
ചെക് പ്രധാനമന്ത്രി ആന്ദ്രേ ബാബിസ് കഴിഞ്ഞവർഷം പാരീസ് സന്ദർശിക്കവേ കുന്ദേരയ്ക്കും ഭാര്യ വേരയ്ക്കും പൗരത്വം തിരിച്ചു നല്കാമെന്നു വാഗ്ദാനം ചെയ്തു. നവംബർ അവസാനം പാരീസിലെ ചെക് അംബാസഡർ ഇരുവർക്കും പൗരത്വരേഖകൾ കൈമാറി.
കുന്ദേരയ്ക്കു ചെക് പൗരത്വം തിരിച്ചുകിട്ടി
11:55 PM Dec 03, 2019 | Deepika.com