ഹരാരെ: സിംബാബ്വെയിലെ അന്തരിച്ച മുൻ ഏകാധിപതി റോബർട്ട് മുഗാബെയുടെ സന്പാദ്യം ഒരു കോടി ഡോളറും കുറെയധികം വീടുകളും. 37 വർഷം അധികാരത്തിലിരുന്ന മുഗാബെ ധാരാളം അഴിമതി നടത്തുകയും വലിയ സ്വത്ത് സന്പാദിക്കുകയും ചെയ്തതായി ആരോപിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇതിനേക്കാൾ വലിയ സന്പാദ്യമുണ്ടായിരിക്കുമെന്നാണ് പലരും കണക്കുകൂട്ടിയിരുന്നത്.
ഒരു ഫാമും പത്തു കാറുകളും 27 ഏക്കർ ഭൂമിയും സന്പാദ്യത്തിൽ ഉൾപ്പെടുന്നു. സിംബാംബ്വെയിലെ മാത്രം സ്വത്തുക്കളുടെ പ്രാഥമിക കണക്കാണ് പുറത്തുവന്നിട്ടുള്ളത്.
മുഗാബെയ്ക്ക് സൗത്ത് ആഫ്രിക്കയിലും ഏഷ്യയിലും സ്വത്തുക്കൾ ഉള്ളതായി റിപ്പോർട്ടുണ്ട്.
മുഗാബെയുടെ സന്പാദ്യം ഒരു കോടി ഡോളർ
11:55 PM Dec 03, 2019 | Deepika.com