തിരുവനന്തപുരം: ആതിഥേയ മേഖലയില്‍ പരിചയസമ്പത്തുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയായ താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിൽ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ആക്കുളത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊടൈക്കനാല്‍, കൂര്‍ഗ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങിയ താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എല്ലാവിധ ആഡംബര സജ്ജീകരണങ്ങളും തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോട്ടല്‍ കണ്വന്ഷന് സെന്ററുമാണ് ആക്കുളത്തെ ’ഒ ബൈ താമര’ എന്ന ഹോട്ടലില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
താമര ബ്രാന്‍ഡിലെ ഹോട്ടല്‍ മുറികളുടെ എണ്ണം 2025 ഓടെ ആഗോളാടിസ്ഥാനത്തില്‍ 1,000 തികയ്ക്കുക എന്നതാണു ലക്ഷ്യമെന്ന് താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ പറഞ്ഞു. തിരുവനന്തപുരത്തിനു ശേഷം ആലപ്പുഴ, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലില്‍ 152 മുറികളാണുള്ളത്. കമ്പനിയുടെ മൂന്നു വിഭാഗം ഹോട്ടലുകളില്‍ ’ഒ ബൈ താമര’ വിഭാഗത്തിലെ ആദ്യ ഹോട്ടലാണ് ഇവിടെ ആരംഭിച്ചതെന്നും ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പത്ര സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സെയില്‍സ് മാര്‍ക്കറ്റിംഗ് മേധാവി ശരത് ശങ്കറും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
’ഒ ബൈ താമര’ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു
11:25 PM Dec 03, 2019 | Deepika.com