യുഎസിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
12:04 AM Dec 03, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: യുഎസിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥികളായ ജൂഡി സ്റ്റാൻലി(23), വൈഭവ് ഗോപിച്ചെട്ടി(26) എന്നിവരാണു മരിച്ചത്. താങ്ക്സ്ഗിവിംഗ് ആഘോഷദിവസമായ നവംബർ 28 വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. സൗത്ത് നാഷ്വില്ലിൽവച്ച് ഇവരുടെ കാറിൽ ഒരു പിക്കപ്പ്ട്രക്ക് ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഡേവിഡ് ടോറസ്(26) പിന്നീട് പോലീസിനു കീഴടങ്ങി.