സിയാറ്റിൽ: ഒരു വർഷം കേടുകൂടാതെ സൂക്ഷിക്കാവുന്ന ആപ്പിൾ അമേരിക്കൻ വിപണിയിലെത്തി. ഡബ്ല്യുഎ 38 എന്നാണു പേര്. തൊലിപ്പുറത്തെ പുള്ളികൾ കാരണം കോസ്മിക് ക്രിസ്പ് എന്നാണു വിളിക്കപ്പെടുന്നത്.
രണ്ടു പതിറ്റാണ്ടിലധികം നീണ്ട ഗവേഷണത്തിനൊടുവിൽ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്. 10 -12 മാസം ശീതീകരിച്ചു സൂക്ഷിക്കാമെന്നതാണ് പ്രത്യേകത. 1997ലാണ് യൂണിവേഴ്സിറ്റിയിൽ ഈ ഇനം ആദ്യമായി വിളവെടുത്തത്. ഇപ്പോൾ 1.2 കോടി മരങ്ങളുണ്ട്. വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകർക്കു മാത്രമാണ് ഈ ഇനം വളർത്താൻ അനുമതിയുള്ളത്.
അമേരിക്കൻ ജനത വാഴപ്പഴം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കഴിക്കുന്ന പഴം ആപ്പിളാണ്. വാഷിംഗ്ടൺ സംസ്ഥാനത്താണ് ആപ്പിൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
ഒരു വർഷം കേടാകാത്ത ആപ്പിൾ
12:47 AM Dec 02, 2019 | Deepika.com