റിപോ നിരക്കു വീണ്ടും കുറയ്ക്കും
11:03 PM Dec 01, 2019 | Deepika.com
ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ പണനയം ഈ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പലിശനിരക്ക് താഴ്ത്താനായി റിപോ നിരക്കിൽ ഗണ്യമായ കുറവ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. രാജ്യത്തു ജിഡിപി വളർച്ചത്തോതു 4.5 ശതമാനത്തിലേക്കു താണ സാഹചര്യത്തിലാണിത്. ഈ വർഷം അഞ്ചു തവണയായി റിപോ നിരക്ക് 1.35 ശതമാനം താഴ്ത്തിയിരുന്നു.