ജിഎസ്ടി പിരിവ് 1.03 ലക്ഷം കോടി
11:03 PM Dec 01, 2019 | Deepika.com
ന്യൂഡൽഹി: നവംബറിൽ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഒരുലക്ഷം കോടിക്കു മുകളിൽ നികുതി പിരിവ് എത്തിയത്. കഴിഞ്ഞ നവംബറിൽ 97,637 കോടിയായിരുന്നത് ഇത്തവണ ആറു ശതമാനം കൂടി 1,03,492 കോടിയായി. ഒക്ടോബറിൽ 95,380 കോടിയായിരുന്നു. ജിഎസ്ടി തുടങ്ങിയ ശേഷം ഇത് ഏഴാം തവണയാണ് പിരിവ് ഒരുലക്ഷം കോടിയിലേറെയായത്.