തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ പേമെന്റ് ഓഫ് സെയിൽസ് മുഖേന ഡിജിറ്റൽ പേമെന്റുകൾ സാധ്യമാക്കാൻ കേരള സർക്കാരിന്റെ ഇ-ട്രഷറിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ധാരണയിൽ എത്തി. ഇ-പോ ഇന്റഗ്രേഷനുവേണ്ടിയുള്ള ധാരണാപത്രം എസ്ബിഐയും കേരള സർക്കാരിന്റെ ഇ-ട്രഷറിയും ഒപ്പുവച്ചു.
കേരള സർക്കാരിന്റെ ട്രഷറി ഡയറക്ടർ എ. ജാഫർ, ഐടി ചീഫ് കോ-ഓർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ, എസ്ബിഐ ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് എന്നിവർക്കൊപ്പം ജനറൽ മാനേജർമാരും പങ്കെടുത്ത ചടങ്ങിൽ ധാരണാപത്രം കൈമാറി. ഡെബിറ്റ്/ക്രെഡിറ്റ്/പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ചു വിവിധ സർക്കാർ വകുപ്പുകളിലേക്കു പണം അടയ്ക്കാൻ മറ്റൊരു മാർഗംകൂടി ഇതോടെ ലഭിക്കും.
ഇ-ട്രഷറിയുമായി എസ്ബിഐ ധാരണാപത്രം ഒപ്പുവച്ചു
11:09 PM Nov 30, 2019 | Deepika.com