തൃശൂർ: കോണിക്ക മിനോൾട്ട മോണോക്രോം, കളർ റേഞ്ച് മോഡലുകൾ വിപണിയിലിറക്കി. എ 3 കളർ എംഎഫ്പി പരമ്പരയിൽ, ഈഗിൾ എൽ ശ്രേണിയിൽ ബിസ് ഹബ് സി 360 ഐ (36 പി പി എം) ബിസ് ഹബ് സി 300 ഐ (30 പിപിഎം) ബിസ് ഹബ് സി 250 ഐ (25 പിപിഎം) എന്നിവ ഉൾപ്പെടുന്നു. ഏറ്റവും നൂതന പ്രിന്റ്, സ്കാൻ, സ്റ്റോർ ശേഷിയുള്ളവയാണ് ഈ മോഡലുകൾ.
8 ജിബി മെമ്മറിയോടുകൂടിയ 1.5 ജിഗാഹെട്സ് ക്വാഡ് കോർ പ്രൊസസർ, 256 ജിബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്നിവയോടുകൂടിയതാണ് ഈഗിൾ എൽ മോഡലുകൾ. എ 4 കളർ എംഎഫ്പിയിൽ ഉൾപ്പെടുന്നതാണ് സ്പാരോ സീരിസ്. 1200 ഡിപിഐ ആണ് പ്രിന്റിംഗ് ഗുണമേന്മ. ഹൈസ്പീഡ് ഡോക്യുമെന്റ് ഫീഡർ കൂടിയാണ് സ്പാരോ മോഡലുകൾ. 5 ജിബി മെമ്മറി, 1.6 ജിഗാഹെട്സ് ക്വാഡ്-കോർ പ്രോസസർ, ഹൈസ്പീഡ് 256 ജി ബി എസ്എസ്ഡി എന്നിവയാണ് മറ്റു ഘടകങ്ങൾ. കളർ മോണോക്രോം പരമ്പരയിൽ മിനോൾട്ട രണ്ട് മോഡലുകൾകൂടി അവതരിപ്പിച്ചിട്ടുണ്ട്.
കോണിക്ക മിനോൾട്ട മോഡലുകൾ എത്തി
11:09 PM Nov 30, 2019 | Deepika.com