ബ്രസീലിയ: ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ ആമസോൺ വനത്തിനു തീയിടാൻ സാന്പത്തിക സഹായം നല്‍കിയെന്ന് ബ്രസീൽ പ്രസിഡന്റ് ഷെയർ ബോസൊനാരു ആരോപിച്ചു. എന്നാൽ, ആരോപണത്തിനു വ്യക്തമായ തെളിവൊന്നും അദ്ദേഹം നല്‍കിയില്ല.
പരിസ്ഥിതി സംഘടനയായ വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) കാടിനു തീയിടുകയും അതിന്റെ ഫോട്ടോ എടുത്ത് സംഭാവന പിരിക്കുകയും ചെയ്തു. ഡികാപ്രിയോയിൽനിന്ന് അഞ്ചു ലക്ഷം ഡോളർ വാങ്ങി. അങ്ങനെ ആമസോണിനു തീയിടാൻ ഡികാപ്രിയോ പണം നല്‍കിയെന്നാണ് ബോസൊനാരു ആരോപിച്ചത്.
എന്നാൽ, ഡികാപ്രിയോയിൽനിന്നു പണം ലഭിച്ചിട്ടില്ലെന്ന് ഡബ്ലുഡബ്ല്യുഎഫും പണം നല്‍കിയിട്ടില്ലെന്ന് ഡിക്രാപിയോയും അറിയിച്ചു.
ആമസോണിനു തീയിടാൻ ഡികാപ്രിയോ പണം നല്‍കിയെന്ന്
10:48 PM Nov 30, 2019 | Deepika.com