അൽബേനിയയിൽ ഭൂകന്പം; 18 മരണം

12:44 AM Nov 27, 2019 | Deepika.com
ടി​​​രാ​​​ന: അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​രി​​​ക്കേ​​​റ്റ 600 പേ​​​രി​​​ൽ ചി​​​ല​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. മൂ​​​ന്നു ഫ്ളാ​​​റ്റു​​​ക​​​ൾ നി​​​ലം​​​പൊ​​​ത്തി.

ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ 6.4 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ദ്യ ഭൂ​​​ക​​​ന്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു നി​​​ര​​​വ​​​ധി തു​​​ട​​​ർ​​​ച​​​ല​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി. അ​​​ൽ​​​ബേ​​​നി​​​യ​​​യു​​​ടെ തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ മു​​​ഴു​​​വ​​​ൻ ഭൂ​​​ക​​​ന്പം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. സ​​​മീ​​​പ​​​രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ കൊസ​​​വോ, മോ​​​ണ്ട​​​നി​​​ഗ്രോ, ഗ്രീ​​​സ്, സെ​​​ർ​​​ബി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​ക​​​ന്പ​​​ന​​​മു​​​ണ്ടാ​​​യി. ബോ​​​സ്നി​​​യ​​​യി​​​ലെ ഭൂ​​​ച​​​ല​​​നം 5.4 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

അ​​​ൽ​​​ബേ​​​നി​​​യി​​​ലെ ഡു​​​റ​​​സ്, തു​​​മാ​​​നെ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ഏ​​​റെ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. ഡു​​​റ​​​സി​​​ൽ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഴു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. തു​​​മാ​​​നെ​​​യി​​​ൽ നി​​​ലം​​​പൊ​​​ത്തി​​​യ ഫ്ളാ​​​റ്റി​​​ന്‍റെ ന​​​ഷ്ട​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു.

ഡു​​​റ​​​സി​​​ൽ ത​​​ക​​​ർ​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ സ്ളാ​​​ബ് മാ​​​റ്റി ഒ​​​രു കു​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കു​​​ന്ന ചി​​​ത്രം പ്രാ​​​ദേ​​​ശി​​​ക ടി​​​വി സ്റ്റേ​​​ഷ​​​ൻ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി 400 സൈ​​​നി​​​ക​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും യു​​​എ​​​സും സ​​​ഹാ​​​യ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി.