വിശാഖപട്ടണം: ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കായി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(വിഐടി) ത്രിദിന ക്ലിനിക്സ് എക്സ്പോ നടത്തി. വിഐടിയുടെ അമരാവതി കാന്പസിൽ നടന്ന പരിപാടിയിൽ 360 ഓളം പ്രോജക്ടുകൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ഒന്നാം വർഷ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പ്രോജക്ടുകളിൽ “ ഹോം വർക്ക് റൈറ്റിംഗ് മേഷീൻ’’ ആണ് ഒന്നാം സ്ഥാനത്തെത്തിയത്.
തലച്ചോറിൽനിന്ന് നേരിട്ട് നിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന വീൽചെയർ ആണ് രണ്ടാം വർഷ വിദ്യാർഥികളുടെ പ്രോജക്ടുകളിൽ ഒന്നാമതെത്തിയത്. ടിസിഎസ് സീനിയർ കണ്‍സൾട്ടന്റ് എം.എസ്. സുബ്രഹ്മണ്യം, വിപ്രോ വെർട്ടിക്കൽ ഡെലിവറി ഹെഡ് ചന്ദ്ര ശേഖർ, വിർടുസ സീനിയർ ഡയറക്ടർ അരുണാചലം ജയരാമൻ, ഹിറ്റാച്ചി കണ്‍സൾട്ടന്റ് വസുദേവ് മാധുരി എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിഐടിയിൽ ഇന്നൊവേഷൻ എക്സപോ നടത്തി
12:10 AM Nov 27, 2019 | Deepika.com