ഫ്രാൻസിസ് മാർപാപ്പ ജപ്പാനിൽ
12:09 AM Nov 24, 2019 | Deepika.com
ടോക്കിയോ: ആണവനിർവ്യാപനത്തിനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ജപ്പാൻ സന്ദർശനത്തിനു തുടക്കം. ത്രിദിന സന്ദർശനത്തിനായി ജ പ്പാനിലെത്തിയ മാർപാപ്പ ആണവായുധങ്ങൾ നാശംവിതച്ച ഹിരോഷിമയിലും നാഗസാക്കിയിലും സന്ദർശനം നടത്തും. രണ്ടാംലോക മഹായുദ്ധകാലത്ത് കൊല്ലപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്കായി പ്രാർഥിക്കുമെന്നും മാർപാപ്പയെ സ്വാഗതം ചെയ്യാനെത്തിയ ബിഷപ്പുമാരോട് അദ്ദേഹം പറഞ്ഞു.