തരംഗമായിമാറിയ ഫേസ്ആപ്പിനു പിന്നാലെ ഉപയോക്താക്കളുടെ മുഖത്തെ പ്രായം കൂട്ടിയും കുറച്ചും രസിപ്പിക്കാൻ മൾട്ടിമീഡിയ മെസേജിംഗ് ആപ്പായ സ്നാപ് ചാറ്റ്. ടൈം മെഷീൻ എന്ന ലെൻസ് ഫീച്ചറാണ് സ്നാപ് ചാറ്റിൽ പ്രായം കുട്ടിയും കുറച്ചുമൊക്കെയുള്ള മുഖ ചിത്രങ്ങൾ സമ്മാനിക്കുന്നത്.
ആവശ്യമെങ്കിൽ പിച്ചവയ്ക്കുന്ന പ്രായത്തിലേക്കും ടൈം മെഷീൻ കൂട്ടിക്കൊണ്ടു പോകും.
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലും ഐഒഎസ് പ്ലാറ്റ് ഫോമിലും പുതിയ ഫീച്ചർ ലഭ്യമാണെന്നാണു കന്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ, ലൈവ് കാമറയിലുള്ള ടൈം മെഷീൻ ലെൻസിന്റെ പ്രയോഗങ്ങൾ എല്ലാ സ്മാർട്ഫോണുകളിലും കിട്ടുന്നില്ലെന്നു റിപ്പോർട്ടുകളുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ടൈ മെഷീൻ ചിത്രങ്ങൾ തങ്ങൾക്കു കൂടുതൽ ഉപയോക്താക്കളെ സമ്മാനിക്കുമെന്ന കണക്കു കൂട്ടലിലാണ് കന്പനി. 2015 മുതലാണ് ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ലെൻസ് ഫീച്ചറുകൾ സ്നാപ് ചാറ്റിൽ എത്തിത്തുടങ്ങിയത്.
പ്രായം കൂട്ടിയും കുറച്ചും സ്നാപ് ചാറ്റ്!
11:40 PM Nov 22, 2019 | Deepika.com