ഫേ​സ്ബു​ക്കി​നും ഗൂ​ഗി​ളി​നുമെതി​രേ ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

11:40 PM Nov 22, 2019 | Deepika.com
മും​​​​ബൈ: സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫേ​​​​സ്ബു​​​​ക്കും ടെ​​​ക് വ​​​ന്പ​​​ൻ ഗൂ​​​​ഗി​​​​ളും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​യി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ആം​​​​നെ​​​​സ്റ്റി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ. ആ​​​​ളു​​​​ക​​​​ൾ​​​​​​ക്കു സൗ​​​​ജ്യ​​​​ന്യ​​​​സേ​​​​വ​​​​നം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത ​​ശേ​​​​ഷം അ​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​ക്ക​​​​ലാ​​​​ക്കി പ​​​​ര​​​​സ്യ​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും മ​​​​റ്റും ന​​​​ൽ​​​​കു​​​​ന്ന​​​​തും അ​​​​തു​​​​വ​​​​ഴി ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തും നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

എ​​​​ന്തു കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞാ​​​​ണെ​​​​ങ്കി​​​​ലും ആ​​​​ളു​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും സ്വ​​​​കാ​​​​ര്യ​​​​ത സം​​​​ര​​ക്ഷി​​​​ക്കാ​​നു​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണ്.

കാ​​​​ര്യ​​​​മാ​​​​യ നി​​​​യ​​​​മ​​ സം​​​​ര​​​​ക്ഷ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​കമ​​​​ണ​​​​മെ​​​​ന്നും ആം​​​നെ​​​സ്റ്റി ഇ​​​​ന്‍റ​​​​ർ​​​നാ​​​​ഷ​​​​ണ​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.