ഉച്ചകോടിക്കുള്ള മൂണിന്റെ ക്ഷണം കിം തള്ളി
01:05 AM Nov 22, 2019 | Deepika.com
സിയൂൾ: ദക്ഷിണേഷ്യൻ നേതാക്കളെ പങ്കെടുപ്പിച്ച് അടുത്തയാഴ്ച ദക്ഷിണകൊറിയയിലെ ബൂസാനിൽ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഉത്തരകൊറിയൻ നേതാവ് കിംജോംഗ് ഉൻ നിരാകരിച്ചു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺജേ ഇന്നാണു ക്ഷണക്കത്ത് അയച്ചത്.