കൊച്ചി: വിവാഹ ആവശ്യങ്ങൾക്കു വ്യക്തിഗത വായ്പയുമായി ബജാജ് ഫിൻസെർവിന്റെ സഹായം. യാതൊരുവിധ ഗാരണ്ടിയോ ഈടോ ഇല്ലാതെതന്നെ 25 ലക്ഷം രൂപ വരെ ലളിതമായ തിരിച്ചടവ് വ്യവസ്ഥകളോടുകൂടി വായ്പ നൽകും. വായ്പാതുകയിൽനിന്ന് ആവശ്യത്തിനനുസരിച്ചു പലപ്പോഴായി പണം പിൻവലിക്കാമെന്നതാണ് ഫ്ളക്സി പേഴ്സണൽ ലോണിന്റെ പ്രത്യേകത. ചെലവഴിക്കുന്ന തുകയ്ക്കു മാത്രമായിരിക്കും പലിശ. ഇഎംഐയിൽ വരുന്ന തിരിച്ചടവ് തുക 45 ശതമാനത്തോളം വെട്ടിക്കുറയ്ക്കാൻ ഇതുവഴി സഹായിക്കും.
ഇന്ത്യയിൽ സ്ഥിരതാമസമുള്ളവരും പ്രമുഖ സ്വകാര്യ, പൊതുമേഖല സ്ഥാനങ്ങളിൽ ശന്പളത്തോടെ ജോലി ചെയ്യുന്നവരുമായവർക്ക് അപേക്ഷിക്കാം. 23നും 55നും മധ്യേ ആയിരിക്കണം പ്രായം. ഓണ്‍ലൈനിലൂടെ അപേക്ഷഫോം പൂരിപ്പിച്ചു സമർപ്പിച്ചാൽ ഉടനടി വിവാഹ വായ്പ ലഭ്യമാകും.
.
വ്യക്തിഗത വിവാഹവായ്പയുമായി ബജാജ് ഫിൻസെർവ്
12:08 AM Nov 21, 2019 | Deepika.com