പിയോറിയ(ഇല്ലിനോയി): ആർച്ച് ബിഷപ് ഫുൾട്ടൻ ജെ. ഷീനെ ഡിസംബർ 21-നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. റേഡിയോ -ടിവി പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വഴി ലക്ഷങ്ങളെ ആകർഷിച്ച അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതു പിയോറിയയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ആണ്. ഈ ദേവാലയത്തിലാണു ഷീൻ വൈദികപട്ടം സ്വീകരിച്ചത്. ന്യൂയോർക്കിൽ അന്തരിച്ച് അവിടെ അടക്കപ്പെട്ട ഷീനിന്റെ ഭൗതികാവശിഷ്ടങ്ങൾ പിന്നീടു പിയോറിയ കത്തീഡ്രലിലേക്കു മാറ്റി സംസ്കരിച്ചിരുന്നു.
എൽ പാസോയിൽ 1985 മേയ് എട്ടിനു ജനിച്ച ഫുൾട്ടൻ ജെ. ഷീൻ 1930 -ൽ ആരംഭിച്ച ദ കാത്തലിക് അവർ എന്ന റേഡിയോ പരിപാടി ദശകങ്ങളോളം തുടർന്നു. ലൈഫ് ഈസ് വർത്ത് ലിവിംഗ് എന്ന പേരിൽ നടത്തിയ ടെലിവിഷൻ പരിപാടി ഒരിടയ്ക്ക് അമേരിക്കയിലെ ഏറ്റവു ജനകീയ ടിവി പ്രോഗ്രാമായി. ന്യൂയോർക്ക് അതിരൂപതയിലും റോച്ചസ്റ്റർ രൂപതയിലും പ്രവർത്തിച്ച അദ്ദേഹം 1966-ൽ രൂപതാഭരണത്തിൽ നിന്നു വിരമിച്ചു. 1979 ഡിസംബർ ഒൻപതിന് അന്തരിച്ചു.
ഫുൾട്ടൻ ജെ. ഷീനെ ഡിസംബർ 21നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
11:11 PM Nov 19, 2019 | Deepika.com