പാക്കിസ്ഥാൻ ഉപരിതല മിസൈൽ പരീക്ഷിച്ചു
11:25 PM Nov 18, 2019 | Deepika.com
ഇസ്ലാമാബാദ്: ഷഹീൻ-1 ഉപരിതല ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു പാക്കിസ്ഥാൻ അറിയിച്ചു. ആണവായുധ വാഹകശേഷിയുള്ള ഈ മിസൈലിന്റെ ദൂരപരിധി 650 കിലോമീറ്ററാണ്. നിരവധി ഇന്ത്യൻ നഗരങ്ങൾ ഇതിന്റെ പരിധിയിൽ വരും. ഓഗസ്റ്റ് 29ന് 290 കിലോമീറ്റർ ദൂരപരിധിയുള്ള ഗസ്നവി മിസൈൽ പാക്കിസ്ഥാൻ പരീക്ഷിക്കുകയുണ്ടായി.