കലിഫോർണിയ: തെക്കൻ കലിഫോർണിയയിലെ സോഗസ് ഹൈസ്കൂളിൽ വ്യാഴാഴ്ച തോക്കുമായെത്തി വെടിവയ്പ് നടത്തിയശേഷം സ്വയം നിറയൊഴിച്ച വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. 16 കാരനായ നഥാനിയൽ ബെർത്തോ ആണ് മരിച്ചത്. വിദ്യാർഥി നടത്തിയ വെടിവയ്പിൽ രണ്ടുസഹപാഠികൾ കൊല്ലപ്പെട്ടിരുന്നു.
ക്ലാസ്റൂമിലെത്തിയ വിദ്യാർഥി ബാഗിൽനിന്നു തോക്കെടുത്ത് അഞ്ച് സഹപാഠികൾക്കു നേർക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്നാണ് സ്വയം നിറയൊഴിച്ചത്. കൂട്ടക്കൊലയ്ക്കു തയാറെടുത്താണ് അക്രമി സ്കൂളിലെത്തിയതെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.
കലിഫോർണിയ സ്കൂളിലെ വെടിവയ്പ്; വെടിയുതിർത്തശേഷം സ്വയംനിറയൊഴിച്ച വിദ്യാർഥിയും മരിച്ചു
10:58 PM Nov 16, 2019 | Deepika.com