മെക്സിക്കോ സിറ്റി: ബൊളീവിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ യുഎന്നോ ഫ്രാൻസിസ് മാർപാപ്പയോ മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോയിലേക്കു പലായനം ചെയ്ത പ്രസിഡന്റ് ഇവോ മൊറാലസ് അഭ്യർഥിച്ചു.
ബൊളീവിയൻ പാർലമെന്റ് തന്റെ രാജി അംഗീകരിച്ചിട്ടില്ലാത്തതിനാൽ താനിപ്പോഴും പ്രസിഡന്റാണെന്നും മെക്സിക്കോ സിറ്റിയിൽ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മെക്സിക്കോയിൽ അഭയം തേടിയ മൊറാലസിന്റെ പാർട്ടിയിൽപ്പെട്ട മോണിക്ക ഇവ കോർപ മുർഗ ബൊളീവിയൻ സെനറ്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനിടെ മൊറാലസിന്റെ അഭാവത്തിൽ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ച പ്രതിപക്ഷ വനിതാ സെനറ്ററും സെക്കൻഡ് വൈസ് സ്പീക്കറുമായ ജിയാനി അനസ് 11 പുതിയ മന്ത്രിമാരെ നിയമിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൊറാലസിനെ അനുവദിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു.
യുഎൻ ഇടപെടണമെന്നു മൊറാലസ്
12:50 AM Nov 16, 2019 | Deepika.com