ബെയ്ജിംഗ്: ഇന്ത്യയും ചൈനയും അടുത്ത വട്ടം അതിർത്തി ചർച്ച നടത്താൻ തീരുമാനിച്ചു. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പെംഗും നടത്തിയ ചർച്ചയിലാണു തീരുമാനമായത്.
21-ാം വട്ട ഇന്ത്യ-ചൈന അതിർത്തി ചർച്ച കഴിഞ്ഞ വർഷം നവംബറിലാണു നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. അടുത്ത ചർച്ചയുടെ സമയപരിധി തീരുമാനിച്ചിട്ടില്ല.
ഇന്ത്യയും ചൈനയും അതിർത്തി ചർച്ച നടത്തും
01:20 AM Nov 15, 2019 | Deepika.com