ന്യൂഡൽഹി: ജിഎസ്ടിയുടെ വാർഷിക റിട്ടേണും പൊരുത്തപ്പെടുത്തൽ സ്റ്റേറ്റ്മെന്റും സമർപ്പിക്കാൻ കൂടുതൽ സമയം. ഇവ കുറേക്കൂടി ലളിതമാക്കുകയും ചെയ്തു. വാർഷിക റിട്ടേൺ (ജിഎസ്ടി ആർ-9), പൊരുത്തപ്പെടുത്തൽ സ്റ്റേറ്റ്മെന്റ് (ജിഎസ്ടിആർ 9 സി) എന്നിവയുടെ സമയമാണു നീട്ടിയത്. 2017-18 ലേത് ഈ ഡിസംബർ 31-നകം സമർപ്പിച്ചാൽ മതി. നവംബർ 30-നകം വേണമെന്നായിരുന്നു മുൻ നിർദേശം. 2018-19 ലേത് 2020 മാർച്ച് 31-നകം സമർപ്പിച്ചാൽ മതി. ഈ ഡിസംബർ 31-നകം വേണമെന്ന വ്യവസ്ഥയാണു മാറ്റിയത്.
ഈ ഫോറങ്ങളിലെ പല ഭാഗങ്ങളും നികുതിദായകർ പൂരിപ്പിക്കേണ്ടതില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡിറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ വിശദാംശങ്ങൾ നല്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇൻപുട്ട്, ഒൗട്ട്പുട്ട് എന്നിവയുടെ എച്ച്എസ്എൻ തല വിവരങ്ങളും നല്കേണ്ട.
ജിഎസ്ടി റിട്ടേണിനു സമയം നീട്ടി
12:14 AM Nov 15, 2019 | Deepika.com