കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത തലമുറ 125 സിസി മോട്ടോർ സൈക്കിളായ എസ്പി 125 ബിഎസ് 6, പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോറു കാറ്റോ പുറത്തിറക്കി. സാങ്കേതിക മേന്മയും രൂപഭംഗിയും ഒത്തുചേർന്ന എസ്പി 125 ഹോണ്ടയുടെ ആദ്യത്തെ ബിഎസ് 6 മോട്ടോർ സൈക്കിളാണ്.
ആറു വർഷ വാറന്റി ഉൾപ്പെടെ നിരവധി പ്രത്യേകതകൾ പുതിയ വാഹനത്തിനുണ്ട്. എസ്പി 125 ബിഎസ് 6 രണ്ടു രൂപഭേദങ്ങളിലും (ഡ്രം, ഡിസ്ക്) നാലു നിറങ്ങളിലും (പച്ച, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവ) ലഭിക്കും. ഡൽഹി എക്സ് ഷോറൂം വില 72,900 രൂപ മുതൽ ലഭ്യമാണ്.
ഹോണ്ട എസ്പി 125 ബിഎസ് 6 പുറത്തിറക്കി
12:14 AM Nov 15, 2019 | Deepika.com