കുവൈത്തിൽ സർക്കാർ രാജിവച്ചു
11:21 PM Nov 14, 2019 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിന്റെ രാജി അമീർ സ്വീകരിച്ചു. ആഭ്യന്തരമന്ത്രി ഷേക്ക് ഖാലിദ് അൽജാറാ അൽ സാഭിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ട് രണ്ടു ദിവസത്തിനുള്ളിലാണ് പ്രധാനമന്ത്രി ഷേക്ക് ജാബർ മുബാറക് അൽസാഭാ കാബിനറ്റിന്റെ രാജി സമർപ്പിച്ചത്. പൊതുമരാമത്തു വകുപ്പു മന്ത്രി കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ ഇപ്പോഴത്തെ കാബിനറ്റിനു തുടരാമെന്ന് കമ്യൂണിക്കേഷൻ വകുപ്പ് ട്വീറ്റ് ചെയ്തു.