ബ്രസീലിയ: ബ്രസീൽ ആതിഥ്യമേകുന്ന 11-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി. മോദി ഇതു രണ്ടാം തവണയാണ് ബ്രിക്സിൽ പങ്കെടുക്കാൻ ബ്രസീലിലെത്തുന്നത്. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു.
വളർന്നുകൊണ്ടിരിക്കുന്ന കന്പോളങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ബ്രിക്സ് ഉച്ചകോടി തുടങ്ങിയത് 2009 ലാണ്. ബ്രിക്സ് രാജ്യങ്ങളുടെ നൂതന ഭാവിയും സാന്പത്തിക വളർച്ചയുമാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം.
ബ്രിക്സ് രാജ്യങ്ങളിൽനിന്നുള്ള വ്യവസായികൾ പങ്കെടുക്കുന്ന വ്യവസായി ഫോറവും ഈ വർഷം നടക്കുന്നുണ്ട്.
ബ്രിക്സ് ഉച്ചകോടിക്കായി മോദി ബ്രസീലിലെത്തി
12:29 AM Nov 14, 2019 | Deepika.com