എബിസിഡി എക്സ്പോയ്ക്ക് കോയന്പത്തൂരിൽ നാളെ തുടക്കം
11:01 PM Nov 12, 2019 | Deepika.com
കൊച്ചി: കേരള കേബിൾ ടിവി ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഒന്‍പതാമത് ഓൾ ഇന്ത്യ ബ്രോഡ്കാസ്റ്റ് ബ്രോഡ്ബാൻഡ് കേബിൾ ടിവി ആൻഡ് ഡിജിറ്റൽ എക്സിബിഷൻ (എബിസിഡി എക്സ്പോ) നാളെ മുതൽ 16 വരെ കോയന്പത്തൂരിൽ നടക്കും. കൊഡീഷ്യ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടി തമിഴ്നാട് മന്ത്രി എസ്.പി. വേലുമണി നാളെ വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും.