തിരുവനന്തപുരം: 2019ലെ കേരള ധനവിനിയോഗ ബിൽ വോട്ടെടുപ്പോടെ നിയമസഭ പാസാക്കി. വോട്ടെടുപ്പിൽ 31നെതിരേ 69 വോട്ടോടെയാണു നിയമസഭയിൽ ബിൽ പാസാക്കിയത്.
സംസ്ഥാനത്തു സാന്പത്തിക മാന്ദ്യം ഉണ്ടെന്നും കേന്ദ്രസർക്കാർ സംസ്ഥാനത്തോടു പകപോക്കൽ നയമാണു സ്വീകരിക്കുന്നതെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. എങ്കിലും 43,000 കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കി വരുന്നത്. ഉഴവൂരിലുള്ള കെ.ആർ. നാരായണൻ സ്മാരകം നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനവിനിയോഗ ബിൽ പാസാക്കി
12:15 AM Nov 12, 2019 | Deepika.com