സുക്രെ: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ പ്രസിഡന്റ് ഇവോ മൊറാലസ് തീരുമാനിച്ചു.
ഒക്ടോബർ 20നു നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൊറാലസാണു ജയിച്ചത്. എന്നാൽ വോട്ടെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ഒാർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒഎഎസ്) നൽകിയ റിപ്പോർട്ടിൽ ആരോപിച്ചു.
ഈ സാഹചര്യത്തിൽ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചെന്ന് മൊറാലസ് ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു. സുപ്രീം ഇലക്ഷൻ കോർട്ട് അഴിച്ചുപണിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിലെ തെരഞ്ഞെടുപ്പ് അംഗീകരിക്കാൻ പ്രതിപക്ഷം വിസമ്മതിച്ചിരുന്നു. മൊറാലസ് സർക്കാരിനെതിരേ രാജ്യവ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തിൽ ഏതാനും പോലീസുകാരും പങ്കെടുത്തു.
ബൊളീവിയയിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തും
12:11 AM Nov 11, 2019 | Deepika.com