ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു
02:00 AM Nov 10, 2019 | Deepika.com
ധാക്ക: ബുൾബുൾ ചുഴലിക്കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ തീരദേശ മേഖലയിൽനിന്ന് ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു മാറ്റി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് കരയെ സമീപിക്കുന്നത്. കനത്ത മഴയും ഒപ്പമുണ്ടാകും. ഖുൽന മേഖലയെ ആയിരിക്കും കൂടുതൽ ബാധിക്കുക. 15 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റാണ് ബംഗ്ലാ സർക്കാർ ആലോചിക്കുന്നത്. വീടുകൾതോറും മുന്നറിയിപ്പു നല്കാൻ 55,000 വോളന്റിയർമാരെ നിയോഗിച്ചു.